കുവൈത്ത് സിറ്റി: കുവൈത്തിൽ ഒന്നര വർഷത്തിനു ശേഷം സെപ്റ്റംബർ ഒന്നിന് കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.
ഷോപ്പിങ് മാളുകളിലെ ഇത്തരം സ്ഥലങ്ങളിലും ഇൻഡോർ ഗെയിം ഹാളുകളിലും ബുധനാഴ്ച രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടു. തുടക്കത്തിൽ കുട്ടികളെ ആകർഷിക്കാൻ ഗെയിം സെൻററുകൾ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരും സന്ദർശകരും ഉൾപ്പെടെ അകത്ത് പ്രവേശിക്കുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്താൻ ആദ്യ ഘട്ടത്തിൽ 50 ശതമാനം ശേഷിയിലാണ് പ്രവർത്തനം.
കുട്ടികളെ കാത്തിരിക്കുന്ന രക്ഷിതാക്കൾക്കും സ്ഥാനം നിശ്ചയിച്ചുനൽകി.
സാമൂഹികഅകലം പാലിക്കണം, മാസ്ക് ധരിക്കണം തുടങ്ങിയ മാർഗനിർദേശങ്ങൾ പാലിക്കുെന്നന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.