കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം മൂലം പ്രയാസം അനുഭവിക്കുന്ന സുഡാന് കുവൈത്ത് സഹായം തുടരുന്നു. 10 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി കുവൈത്തിന്റെ 12ാമത് വ്യോമസേന വിമാനം ബുധനാഴ്ച സുഡാനിലെത്തി. മെഡിക്കൽ വസ്തുക്കൾ, ടെന്റുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്നതാണ് സഹായം.
കുവൈത്തിലെ രാഷ്ട്രീയനേതൃത്വം പ്രഖ്യാപിച്ച എയർലിഫ്റ്റിന്റെ ഭാഗമായാണ് സഹായ വിമാനം അയച്ചത്. രാജ്യത്തെ പ്രയാസകരമായ അന്തരീക്ഷത്തിൽ സുഡാനിലെ ജനതയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) എമർജൻസി ചീഫ് യൂസുഫ് അൽ മീരാജ് പറഞ്ഞു. സുഡാനിലെ സഹോദരങ്ങളോടുള്ള മാനുഷിക കടമയായി ഇതിനെ കണക്കാക്കുന്നു. സുഡാൻ അനുഭവിക്കുന്ന ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിൽ ജനങ്ങളുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈന്യവും അർധസൈനിക സേനയും തമ്മിലുള്ള പോരാട്ടം ശക്തമായ സുഡാനിൽ പരിഹാര ശ്രമങ്ങൾ നീളുകയാണ്. സംഘർഷം മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് അടിയന്തര ഭക്ഷണവും വൈദ്യസഹായവും അയക്കാൻ കുവൈത്ത് മന്ത്രിസഭ നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കെ.ആർ.സി.എസ് സഹായവിതരണം ആരംഭിച്ചത്. കുവൈത്ത് സുഡാനിലേക്ക് അയച്ച സഹായം 120 ടണിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.