കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് വീണ്ടും മെഡിക്കൽ സഹായം അയച്ചു. കുവൈത്തിൽനിന്ന് മെഡിക്കൽ സഹായം സ്വീകരിക്കാൻ ഇന്ത്യൻ നാവിക സേനയുടെ ആറാമത് കപ്പലാണ് കുവൈത്തിലെത്തിയത്. ഇന്ത്യൻ നാവികസേനയുടെ െഎ.എൻ.എസ് ഷാർദുൽ കപ്പലിലാണ് മെഡിക്കൽ ഒാക്സിജനും മറ്റു വസ്തുക്കളും കൊണ്ടുപോയത്. െഎ.എൻ.എസ് ഷാർദുൽ രണ്ടാമത് തവണയാണ് എത്തിയത്. 8000 മെഡിക്കൽ ഒാക്സിജൻ സിലിണ്ടറുകളാണ് പുതിയ ഷിപ്മെൻറിലുള്ളത്.
ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളും ഒാക്സിജൻ സിലിണ്ടറുകളും ഒാക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് വിമാന മാർഗവും കപ്പൽ മാർഗവും കുവൈത്തിൽനിന്ന് കൊണ്ടുപോകുന്നത്.
നേരത്തെ െഎ.എൻ.എസ് കൊൽക്കത്ത, െഎ.എൻ.എസ് കൊച്ചി, െഎ.എൻ.എസ് തബർ, െഎ.എൻ.എസ് ഷാർദുൽ എന്നിവ കുവൈത്തിൽനിന്ന് ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ ടാങ്കറുകൾ, ഒാക്സിജൻ സിലിണ്ടറുകൾ, ഒാക്സിജൻ കോൺസെൻട്രേറ്റർ തുടങ്ങി മെഡിക്കൽ സഹായ വസ്തുക്കളുമായി മടങ്ങിയിരുന്നു. ഒാക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്.
ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഏറ്റവും കൂടുതൽ സഹായം അയക്കുന്ന രാജ്യങ്ങളിലൊന്നും കുവൈത്ത് ആണ്. കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന ഇന്ത്യക്ക് സഹായം നൽകാൻ കുവൈത്ത് സംഭാവന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
കുവൈത്ത് സാമൂഹിക ക്ഷേമ മന്ത്രാലയമാണ് വ്യക്തികളോടും കമ്പനികളോടും സന്നദ്ധ സംഘടനകളോടും സഹായം അഭ്യർഥിച്ചത്. യർമൂഖിലെ കമ്യൂണിറ്റി ഡെവലപ്മെൻറ് സെൻററിൽ ഒാഫിസ് തുറന്നാണ് സഹായം സ്വീകരിക്കുന്നത്.
കുവൈത്ത് സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ മെഡിക്കൽ സഹായ വസ്തുക്കൾ അയക്കുന്നുണ്ട്. 2800 മെട്രിക് ടൺ ഒാക്സിജൻ കുവൈത്തിൽനിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.