കു​വൈ​ത്ത്: എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ബാ​ഗേ​ജ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​നി ബാ​ഗേ​ജ് കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക വേ​ണ്ട. 30 കി​ലോ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ​യു​ള്ള​വ​ക്കു​ള്ള നി​ര​ക്ക് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​ത്ത​നെ കു​റ​ച്ചു. സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ കൂ​ടു​ത​ലാ​യി വ​രു​ന്ന അ​ഞ്ചു കി​ലോ​ക്ക് മൂ​ന്നു ദീ​നാ​ർ, 10 കി​ലോ​ക്ക് ആ​റു ദീ​നാ​ർ, 15 കി​ലോ​ക്ക് 12 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്.

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കു മാ​ത്ര​മാ​ണ് ഈ ​കു​റ​വ്. നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​ക്ക് മാ​റ്റ​മി​ല്ല. ഓ​ഫ് സീ​സ​ണും യാ​ത്ര​ക്കാ​രു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബാ​ഗേ​ജ് നി​ര​ക്കി​ൽ കു​റ​വു വ​രു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഓ​ഫ് സീ​സ​ണി​ൽ സൗ​ജ​ന്യ ബാ​ഗേ​ജ് 30 കി​ലോ എ​ന്ന​ത് 40 കി​ലോ വ​രെ അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​ൽ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​മാ​സം ഏ​റെ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് 10 കി​ലോ​ക്ക് 40 ദീ​നാ​ർ വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​നു​മു​മ്പ് 10 കി​ലോ​ക്ക് 14 ദീ​നാ​ർ വ​രെ ആ​യി​രു​ന്നു. ഇ​താ​ണ് കു​ത്ത​നെ കു​റ​ച്ച​ത്.

സീ​സ​ണി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ബാ​ഗേ​ജ് നി​ര​ക്കും ഉ​യ​ർ​ത്തു​ക​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ. അ​തി​നി​ടെ, വെ​ക്കേ​ഷ​ൻ അ​വ​സാ​നി​ക്കാ​റാ​യ​തും നാ​ട്ടി​ൽ പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലും കു​റ​വു​വ​ന്നു. ഈ ​മാ​സം കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 38 ദീ​നാ​റാ​ണ് കൂ​ടി​യ നി​ര​ക്ക്.

അ​ടു​ത്ത​മാ​സം 42 ദീ​നാ​റി​ന് കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര​ചെ​യ്യാം. ഒ​ക്ടോ​ബ​റി​ൽ 48 ദീ​നാ​റാ​ണ് നി​ല​വി​ൽ കാ​ണി​ച്ച ടി​ക്ക​റ്റ് നി​ര​ക്ക്. എ​ന്നാ​ൽ, കോ​ഴി​ക്കോ​ട്-​കു​വൈ​ത്ത് നി​ര​ക്ക് നി​ല​വി​ൽ 148 ദീ​നാ​റാ​ണ്. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ 100 ദീ​നാ​റി​ന് താ​ഴേ​ക്കെ​ത്തും. ഒ​ക്ടോ​ബ​റി​ൽ വീ​ണ്ടും കു​റ​യും.

ക​ണ്ണൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കു​വൈ​ത്തി​ൽ​നി​ന്ന് നി​ല​വി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര​ചെ​യ്യാം. എ​ന്നാ​ൽ, കു​വൈ​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് വ​ൻ വി​ല​യാ​ണ്. 

പു​തു​ക്കി​യ നി​ര​ക്ക്

അ​ഞ്ചു കി​ലോ- മൂ​ന്നു ദീ​നാ​ർ

10 കി​ലോ- ആ​റു ദീ​നാ​ർ

15 കി​ലോ- 12 ദീ​നാ​ർ 

Tags:    
News Summary - Air India Express- Baggage Charges- Reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.