കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുന്നത് ആലോചനയിലില്ലെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൊറോണ എമർജൻസി കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് പറഞ്ഞു. വിമാനത്താവളം അടച്ചിടൽ അടഞ്ഞ അധ്യായമാണ്. ഇനി അത്തരമൊരു നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല. അല്ലാതെതന്നെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പരമാവധി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്.
നഴ്സറികൾ അടക്കാനും ഓൺലൈൻ വിദ്യാഭ്യാസം പുനരാരംഭിക്കാനും പദ്ധതിയില്ല. ഇത് വേണമെന്ന ശിപാർശ കൊറോണ എമർജൻസി കമ്മിറ്റി മുമ്പാകെ ലഭിച്ചു. എന്നാൽ, ഒരുപാട് ആലോചനകൾക്കൊടുവിൽ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനിച്ചത്. ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരുപാട് പരിമിതികളും ബുദ്ധിമുട്ടുകളുമുണ്ട്. ഒരു ഘട്ടത്തിൽ ആരോഗ്യ സുരക്ഷ മുൻനിർത്തി നാം അതിന് നിർബന്ധിതരായി. ഇനി അത്തരം സാഹചര്യം ഉണ്ടാകാതിരിക്ക െട്ടയെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.