പു​തി​യ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് മ​ന്ത്രി നൂ​റ അ​ൽ മ​ഷാ​ന്റെ

നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം

പു​തി​യ വി​മാ​ന​ത്താ​വ​ളം: നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി

കു​വൈ​ത്ത് സി​റ്റി: പു​തി​യ വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ നൂ​റ അ​ൽ മ​ഷാ​ൻ. സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പി​ന്തു​ണ​ക്കു​ന്ന​തി​ലും വി​മാ​ന​ത്താ​വ​ളം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​രാ​റു​കാ​ര​നു​മാ​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സു​മാ​യും മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. ക​രാ​ർ കാ​ല​യ​ള​വി​ലും സ​മ​യ​ബ​ന്ധി​ത​മാ​യും പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Airport Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.