കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. നിർമാണ ജോലികൾ 61.8 ശതമാനം ശതമാനം പൂർത്തിയായി. രണ്ടുവർഷത്തിനുള്ളിൽ ടെർമിനൽ പൂർണമായും പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
തുര്‍ക്കി പ്രോജക്ട് കമ്പനിയായ ലീമാക് ആണ് നിർമാണം നടത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടരക്കോടി യാത്രക്കാരെ സ്വീകരിക്കാനാകും. 1.2 കി.മീ. ദൈർഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തിൽ മൂന്ന് ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്. ഒരൊറ്റ മേൽക്കൂരക്കുകീഴിലായിരിക്കും ടെർമിനലുകൾ.
180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന ടെർമിനൽ 2022 ആഗസ്റ്റിൽ പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചത്. കോവിഡ് പ്രതിസന്ധിയാണ് പദ്ധതി വൈകാൻ കാരണമായത്. പരിസ്ഥിതി സൗഹൃദവസ്തുക്കളാണ് 56 ഗേറ്റുകൾ ഉൾക്കൊള്ളുന്ന ടെർമിനലിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.