കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ബ്രാഞ്ച് പ്രവേശനോത്സവം കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് ആക്ടിങ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്തു.
ധാർമിക ബോധമുള്ള മനുഷ്യനെ സൃഷ്ടിക്കാൻ മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐവ പ്രസിഡന്റ് മഹ്ബൂബ അനീസ് പ്രഭാഷണം നടത്തി. വിശിഷ്ടാതിഥി ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഐ.ഇ.സി.ഐ) സി.ഇ.ഒ ഡോ. ബദീഉസ്സമാൻ രക്ഷിതാക്കളും കുട്ടികളുമായി സംവദിച്ചു.
കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ്,
കെ.ഐ.ജി കുവൈത്ത് വിദ്യാഭ്യാസ ബോർഡ് അംഗം ഡോ. അലിഫ് ഷുക്കൂർ എന്നിവർ സംസാരിച്ചു.
ഖത്മുൽ ഖുർആൻ പൂർത്തീകരിച്ച ആയിഷ അനസ് തറയിലിന് പി.ടി.എ പ്രസിഡന്റ് വി.കെ. ഷിഹാബ് സമ്മാനങ്ങൾ നൽകി. ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ജി.സി.സി തലത്തിൽ റാങ്ക് കരസ്ഥമാക്കിയ നുസ്ഹ ആസിഫിനുള്ള ആദരം സക്കീർ ഹുസൈൻ തുവ്വൂർ നൽകി. എ പ്ലസ് നേടിയ സോയ സുബൈർ, ഫിസ ഫൈസൽ ബാബു, നഫ്ല സഫ്വാൻ എന്നിവർക്കും ഏഴാം ക്ലാസ് പൂർത്തിയായ മുഴുവൻ വിദ്യാർഥികൾക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി.
മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി അധ്യക്ഷത വഹിച്ചു. വി.കെ. ഷിഹാബ് സ്വാഗതവും യാസീൻ നിസാർ ഖിറാഅത്തും നടത്തി. പി.ടി.എ സെക്രട്ടറി ഷംനാദ് ശാഹുൽ നന്ദി പറഞ്ഞു. അഡ്മിൻ റിഷ്ദിൻ അമീർ, അധ്യാപകരായ ജസീറ ആസിഫ്, സജ്ന ഷിഹാബ്, ഹുസ്ന നജീബ്, പി.ടി.എ അംഗങ്ങളായ അബ്ദുൽറസാഖ് അഫ്സൽ, ബിനീഷ റസാഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
മദ്റസയിലേക്കുള്ള അഡ്മിഷൻ തുടരുന്നു. അന്വേഷണങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 66977039, 67772143.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.