കുവൈത്ത് സിറ്റി: പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയായ അൽ മുസൈനി എക്സ്ചേഞ്ച് കമ്പനി ഫർവാനിയയിൽ പുതിയ ഔട്ട്ലെറ്റ് തുറന്നു. അൽ മുസൈനി എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ഹ്യൂഗ് ഫെർണാണ്ടസ്, കമ്പനിയുടെ ഡിപ്പാർട്ട്മെന്റ് മാനേജർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു.
ഉപഭോക്താക്കളുടെ എല്ലാ പണ കൈമാറ്റ ആവശ്യങ്ങളും നിറവേറ്റുന്നതിനും മികച്ച സാമ്പത്തിക സേവന അനുഭവം ഉറപ്പാക്കുന്നതിലും എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഹ്യൂഗ് ഫെർണാണ്ടസ് വ്യക്തമാക്കി. വിവിധ ഔട്ട്ലെറ്റുകൾക്ക് പുറമെ അൽ മുസൈനി ആപ്ലിക്കേഷൻ വഴി ലളിതവും സുരക്ഷിതവുമായി സാമ്പത്തിക കൈമാറ്റം നടത്താം. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൽ മുസൈനി സെൽഫ് സർവിസ് കിയോസ്കുകളും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്കായി അൽ മുസൈനി വിൻ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഇന്ത്യയിലേക്കുള്ള ഓരോ പണം കൈമാറ്റത്തിലും അവിശ്വസനീയമായ സമ്മാനങ്ങൾ നേടാം. സെപ്റ്റംബർ 15 മുതൽ നവംബർ 15 വരെയാണ് കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.