കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ബി.എൽ.എസ് സെന്ററുകൾ നൽകുന്ന കൊറിയർ സേവനം ഉപയോഗപ്പെടുത്തുന്നത് അപേക്ഷകർക്ക് തിരഞ്ഞെടുക്കാമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. കൊറിയർ സേവനം ഉപയോഗപ്പെടുത്തൽ പൂർണമായും ഓപ്ഷനൽ ആണ്.
ഡോക്യുമെന്റുകളോ പാസ്പോർട്ടുകളോ നിർദിഷ്ട വിലാസത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. കൊറിയർ സേവനം നിർബന്ധമല്ല. അപേക്ഷകർക്ക് പാസ്പോർട്ടുകളോ രേഖകളോ കൊറിയർ ഡെലിവറി വഴി ലഭിക്കുന്നതിനേക്കാൾ ഒന്നോ രണ്ടോ ദിവസം മുമ്പ് അതേ ഐ.സി.എ.സിയിൽ നിന്ന് ശേഖരിക്കാനാകുമെന്നും എംബസി അറിയിച്ചു. സേവനങ്ങൾക്കായുള്ള എംബസി അംഗീകൃത നിരക്കുകൾ ഓരോ ഐ.സി.എ.സിയിലും സർവിസ് കൗണ്ടറുകളിൽ ഉൾപ്പെടെ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അപേക്ഷകർ ഈ നിരക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
എംബസി നിശ്ചയിച്ചിട്ടുള്ള നിശ്ചിത നിരക്കിൽ ഓപ്ഷനൽ സേവനങ്ങൾ നൽകാൻ ബി.എൽ.എസിന് അധികാരമുണ്ട്. എന്നാൽ, ഈ അധിക സേവനങ്ങൾ ഓപ്ഷനൽ ആണ്. അംഗീകൃത നിരക്കുകൾക്കപ്പുറം അധിക ഫീസൊന്നും നൽകേണ്ടതില്ല. അപേക്ഷകർക്ക് +965 22211228 എന്ന നമ്പറിലും info.indkwi@blsinternational.net എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. https://www.blsindiakuwait.com എന്ന വെബ്സൈറ്റിലും വിവരങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.