കുവൈത്ത് സിറ്റി: അൽനജാത്ത് ചാരിറ്റി സൊസൈറ്റി റമദാൻ മാസത്തിൽ രാജ്യത്തെയും മറ്റ് 25 രാജ്യങ്ങളിലെയും ഒരു ദശലക്ഷം നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ കാമ്പയിൻ ആരംഭിക്കും.
കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ, സാമ്പത്തികസഹായം വിതരണം എന്നിവക്കൊപ്പം ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയും നടപ്പാക്കുമെന്ന് സൊസൈറ്റി ചെയർമാൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
\മറ്റു രാജ്യങ്ങളിൽ നേത്രശസ്ത്രക്രിയകൾ നടത്തൽ, കിണർ കുഴിക്കുന്നതിനുള്ള കാമ്പയിനുകൾ, ദുരിതാശ്വാസ, വികസന പദ്ധതികൾ, വിദ്യാർഥികളെ സഹായിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുക, സ്കൂളുകൾ, പള്ളികൾ, വയോജനങ്ങൾക്കായി ഷെൽട്ടറുകൾ എന്നിവ നിർമിക്കുക എന്നിവയാണ് പ്രധാന പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.