കുവൈത്ത് സിറ്റി: പുനരുപയോഗ ഊർജ പദ്ധതികളിൽ 700 കോടി ഡോളർ നിക്ഷേപിക്കാൻ കുവൈത്ത് പദ്ധതിയിടുന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള അന്താരാഷ്ട്ര സമ്മർദംമൂലം ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി ഹരിത ഊർജ മേഖലയിൽ ശ്രദ്ധ പതിപ്പിക്കാനാണ് നീക്കം.
മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുന്നോട്ടുവെച്ച 'വിഷൻ 2035' പദ്ധതിയിൽ ബദൽ ഊർജ വികസനത്തിൽ പ്രധാന പരിഗണന നൽകിയിട്ടുണ്ട്.
ബദൽ ഊർജ സ്രോതസ്സുകൾ യാഥാർഥ്യമായാൽ ഊർജോൽപാദനത്തിന് ഉപയോഗിക്കുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അളവ് കുറക്കാം. ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാവും. രാജ്യത്ത് ഉപയോഗിക്കുന്ന ഊർജത്തിന്റെ 15 ശതമാനം 2030നകം പുനരുപയോഗ ഊർജമായിരിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായാണ് സൗരോർജ പദ്ധതിക്ക് രൂപം നൽകിയത്.
സ്വദേശികൾ വീടുകൾക്ക് മുകളിൽ സ്ഥാപിച്ച സൗരോർജ പാനലുകൾ മുഖേന ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ജല-വൈദ്യുതി മന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിരവധി സ്വദേശികളാണ് സൗരോർജ പദ്ധതികളിലൂടെ തങ്ങൾക്ക് ആവശ്യമായ വൈദ്യുതി സ്വയം ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.