കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഹവല്ലി ഗവർണർ അലി സാലിം അൽ അസ്ഫറിനെ സന്ദർശിച്ചു. ഉഭയകക്ഷി ബന്ധവും ഇന്ത്യൻ സമൂഹത്തിെൻറ വിവിധ വിഷയങ്ങളും ചർച്ച ചെയ്തതായി എംബസി വാർത്തകുറിപ്പിൽ അറിയിച്ചു. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ വാർഷികാഘോഷത്തിെൻറ ലോഗോ പതിച്ച ഉപഹാരം അംബാസഡർ അദ്ദേഹത്തിന് കൈമാറി. അറബ് പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറലുമായി അംബാസഡർ ചർച്ച നടത്തി. സാമൂഹിക സാമ്പത്തിക വികസന കാര്യങ്ങളിൽ അറബ് മേഖലയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.