കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യൻ നാവികസേനാ കപ്പലായ ഐ.എൻ.എസ്-ടി.ഐ.ആറിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, ക്യാപ്റ്റൻ സർവ്പ്രീത് സിങ് എന്നിവർക്ക് സ്വീകരണം നൽകി.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഇന്ത്യൻ നേവിയിലെ മുതിർന്ന ഉദ്യോഗസഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ഇന്ത്യയിൽനിന്നുള്ള സന്ദർശകസംഘത്തിന് മികച്ച സൗകര്യങ്ങൾ ഒരുക്കിയ കുവൈത്ത് നേതൃത്വത്തിനും ബ്രിഗേഡിയർ ജനറൽ അഹമ്മദ് മുഹമ്മദ് അലി ബാത്തിക്കും അംബാസഡർ നന്ദി പറഞ്ഞു.
പ്രതിരോധ സഹകരണത്തിലടക്കം ഇന്ത്യക്കും കുവൈത്തിനും ഇടയിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്ന പ്രധാന സന്ദർശനമാണ് ഇതെന്നും അംബാസഡർ കൂട്ടിച്ചേർത്തു.സന്ദർശനഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.
ഐ.എൻ.എസ്- ടി.ഐ.ആർ, ഐ.എൻ.എസ്-സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരതി എന്നിവയാണ് നാലുദിവസ സന്ദർശനത്തിനായി ചൊവ്വാഴ്ച ഷുവൈഖ് തുറമുഖത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.