കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക വ്യാഴാഴ്ച കുവൈത്ത് പൊതുമരാമത്ത്, വൈദ്യുതി, ജല വകുപ്പ് മന്ത്രി ഡോ. അമാനി ബുഖാമസിനെ സന്ദർശിച്ചു.
അടിസ്ഥാന സൗകര്യ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യതകൾ സന്ദർശനത്തിൽ ചർച്ചയായി. ഇന്ത്യയിലെ വൻതോതിലുള്ള അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ചും ഉയർന്ന നിലവാരമുള്ള പദ്ധതികൾ വിദേശത്ത് എത്തിക്കുന്നതിൽ ഇന്ത്യൻ കമ്പനികളുടെ കഴിവിനെക്കുറിച്ചും അംബാസഡർ മന്ത്രിയെ ധരിപ്പിച്ചു.
കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമദ് അല്‍ അവാദിയെയും അംബാസഡർ സന്ദര്‍ശിച്ചിരുന്നു. കോവിഡ് കാലത്ത് നല്കിയ മികച്ച സഹകരണത്തിന് അംബാസഡര്‍ ആരോഗ്യമന്ത്രിയെ നന്ദിയറിയിച്ചു. കുവൈത്തിലെ ഇന്ത്യന്‍ മരുന്നുകളുടെ ലഭ്യത, മെഡിക്കല്‍ ടൂറിസം, ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.