അ​മീ​ർ ശൈ​ഖ് ന​വാ​ഫ്

അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ

അ​സ്സ​ബാ​ഹ്

അ​മീ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്തി​നെ​യും ജ​ന​ങ്ങ​ളെ​യും എ​ല്ലാ തി​ന്മ​ക​ളി​ൽ​നി​ന്നും സം​ര​ക്ഷി​ക്കാ​നും രാ​ജ്യ​ത്തി​ന്റെ വി​വേ​ക​പൂ​ർ​ണ​മാ​യ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ന​ൽ​കാ​നും അ​മീ​ർ പ്രാ​ർ​ഥി​ച്ചു. അ​റ​ബ്, മു​സ്‍ലിം രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ, സ്ഥി​ര​ത എ​ന്നി​വ​യോ​ടെ അ​മീ​ർ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​മീ​റി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന കി​രീ​ടാ​വ​കാ​ശി അ​ദ്ദേ​ഹ​ത്തി​ന്റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി പ്രാ​ർ​ഥി​ച്ചു. കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും കി​രീ​ടാ​വ​കാ​ശി ഈ​ദ് ആ​ശം​സി​ച്ചു. അ​റ​ബ്, മു​സ്‍ലിം രാ​ജ്യ​ങ്ങ​ൾ​ക്കും ശൈ​ഖ് മി​ശ്അ​ൽ ആ​ശം​സ​യ​റി​യി​ച്ചു.

Tags:    
News Summary - Amir conveyed his best wishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.