കുവൈത്ത് സിറ്റി: മാനുഷികതക്ക് മുഖ്യപരിഗണന നൽകിയ നേതാവായിരുന്നു ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാെഹന്ന് കുവൈത്ത് മുൻ പാർലമെൻറ് അംഗം ഡോ. നാസർ അൽ സാനിഅ പറഞ്ഞു. കേരള ഇസ്ലാമിക് ഗ്രൂപ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരിതങ്ങളും മഹാമാരികളും യുദ്ധക്കെടുതികളുമുണ്ടാകുമ്പോൾ അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിസ്തുലമാണ്. വിവേകശാലിയും കരുത്തനുമായ രാഷ്ട്ര നായകനെന്ന് കർമങ്ങൾകൊണ്ട് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായും അറബ് ലോകത്തെ സമീപകാല സംഭവങ്ങളും ഇസ്രായേലുമായുള്ള ബന്ധവും ഇതിന് തെളിവാണെന്നും ഡോ. നാസൽ അൽ സാനിഅ പറഞ്ഞു.
ഗൾഫ് നാടുകൾക്കിടയിൽ അനൈക്യമുണ്ടായപ്പോൾ സന്തുലിതമായ സമീപനം സ്വീകരിച്ച് സംഘർഷത്തിലേക്ക് നീങ്ങുമായിരുന്ന ഗൾഫ് മേഖലയെ അനുരഞ്ജനത്തിെൻറ പാതയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കായിരുന്നു ശൈഖ് സബാഹ് വഹിച്ചതെന്ന് അധ്യക്ഷത വഹിച്ച കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി പറഞ്ഞു. അറബ് നാടുകളുടെയും ഇസ്ലാമിക ലോകത്തിെൻറയും ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട ഭരണാധികാരിയാണ് ശൈഖ് സബാഹ് എന്നും രാഷ്ട്ര നായകെൻറ വിയോഗത്തിൽ വേദനിക്കുന്ന കുവൈത്ത് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യാന്തര വേദികളിൽ നയതന്ത്ര ചാരുതകൊണ്ട് കുവൈത്തിെൻറ മുഖമായി അറിയപ്പെട്ടിരുന്ന മഹനീയമായ വ്യക്തിത്വമായിരുന്നു ശൈഖ് സബാഹ് എന്നും കാലങ്ങളായി രാജ്യം കാത്തുസൂക്ഷിക്കുന്ന ഇസ്ലാമിക പൈതൃകം ഏറ്റവും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് അമീർ ശ്രമിച്ചതെന്നും കെ.ഐ.ജി മുൻ പ്രസിഡൻറ് പി.കെ. ജമാൽ പറഞ്ഞു. ഇതര ഗൾഫ് നാടുകളെ അപേക്ഷിച്ച് പ്രവാസി സമൂഹത്തിന് ജനങ്ങളുമായി സംവദിക്കുവാനുള്ള പ്രവർത്തന സ്വാതന്ത്ര്യം നിലനിന്നിരുന്നത് ശൈഖ് സബാഹിെൻറ പ്രത്യേക താൽപര്യപ്രകാരമായിരുന്നുവെന്ന് വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങളായ പാർലമെൻറും തെരഞ്ഞെടുപ്പും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ അമീർ വിജയിച്ചു. ശൈഖ് സബാഹിെൻറ മഹനീയമായ നന്മകളും മുദ്രകളും കൂടുതൽ പ്രോജ്വലമായി നിലനിർത്താൻ പുതിയ അമീർ ശൈഖ് നവാഫിന് കഴിയട്ടെ എന്ന് അദ്ദേഹം പ്രാർഥിച്ചു. വി.എസ്. നജീബ്, എം.കെ. അബ്ദുൽ ഗഫൂർ എന്നിവർ അനുസ്മരണ കവിതകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി.ടി. ഷാഫി സ്വാഗതം പറഞ്ഞു. അയ്മൻ ഖുർആൻ പാരായണം നടത്തി.
ആധുനിക കുവൈത്തിെൻറ പിതാവായ ശൈഖ് ജാബിർ അസ്സബാഹിെൻറ ശക്തനായ പിൻഗാമിയായി രാജ്യത്തിെൻറ നിയന്ത്രണം ഏറ്റെടുത്തതുമുതൽ ഉന്നതിയിലേക്ക് നയിക്കുകയും ചെയ്തയാളാണ് ശൈഖ് സബാഹ് എന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് അനുസ്മരിച്ചു. സമാധാനപ്രിയനായി വർത്തിക്കുകയും കുവൈത്ത് രാജ്യനിവാസികൾക്കും പ്രവാസികൾക്കും വത്സലനിധിയായ പിതാവായി തുടരുകയും ചെയ്ത അദ്ദേഹത്തിെൻറ വിയോഗം തീരാനഷ്ടമാണെന്ന് പി.സി.ഡബ്ല്യു.എഫ് കൂട്ടിച്ചേർത്തു.
കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി ഒാൺലൈൻ അനുസ്മരണം സംഘടിപ്പിച്ചു. സമ്പത്തും ആയുധശേഷിയുമല്ല മറിച്ച് മാനുഷിക മൂല്യങ്ങളും സർവലോക സ്നേഹവുമാണ് തെൻറ ഭരണശേഷിയെന്നു പ്രവർത്തനങ്ങളിലൂടെ ലോകത്തിന് കാണിച്ചുകൊടുത്ത ഭരണകർത്താവാണ് അദ്ദേഹമെന്ന് അനുസ്മരിച്ചു. മേഖലയുടെ സമാധാനം നിലനിർത്തുന്നതിൽ ഏറ്റവും ക്രിയാത്മക പങ്കുവഹിച്ച ഭരണകർത്താവാണ് അദ്ദേഹമെന്ന് കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ പറഞ്ഞു. മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുമുഖം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഇതര രാജ്യങ്ങളിലെ കഷ്ടപ്പെടുന്ന പാവങ്ങളുടെ കണ്ണീരൊപ്പാൻ നിരവധി തവണ സഹായം നൽകി ശൈഖ് സബാഹ് അൽ അഹ്മദ് മാനുഷികതയുടെ സന്ദേശം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ചു. ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ഷംസുദ്ദീൻ ഫൈസി പ്രാർഥന സദസ്സിന് നേതൃത്വം നൽകി. ചെയർമാൻ എൻ.എ. മുനീർ, അലി മാത്ര, അക്ബർ സിദ്ദീഖ്, ഇബ്രാഹിം കുന്നിൽ, എസ്.എ. ലബ്ബ, സി. ഫിറോസ് എന്നിവർ സംസാരിച്ചു.
കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അൽ ജാബിര്‍ അസ്സബാഹിെൻറ പേരില്‍ കെ.െഎ.സി ഖത്മുല് ഖുര്‍ആന്‍ പ്രാർഥന സദസ്സും അനുസ്മരണവും സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പരിപാടിയില്‍ കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാർഥനക്ക് നേതൃത്വം നല്കി. അറബ് ലോകത്തെ സമാധാന ദൂതനും മികച്ച രാഷ്ട്ര തന്ത്രജ്ഞനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനുതന്നെ മാതൃകയുമായിരുന്ന അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങൾ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്ത ഭരണാധികാരി കൂടിയായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന് ഹാജി, അബ്ദുല്‍ ഹകീം മൗലവി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കേന്ദ്ര നേതാക്കൾ, മേഖല -യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.