കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ശ്രീലങ്കൻ പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 21 മുതൽ 25 വരെ ശ്രീലങ്കക്കാർ, 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്ന രീതിയിലാണ് ഇനിയുള്ള ദിവസങ്ങളിൽ രജിസ്ട്രേഷൻ. ഫിലിപ്പീൻസ ്, ഇൗജിപ്ത്, ബംഗ്ലാദേശ് പൗരന്മാരുടെ രജിസ്ട്രേഷനാണ് നേരേത്ത നടന്നത്.
ഇൗ രാജ്യങ്ങളിൽനിന്ന് നേരേത്ത രജിസ്ട്രേഷൻ ചെയ്യാൻ കഴിയാത്തവരോട് ഏപ്രിൽ 26 മുതൽ വരാൻ പറഞ്ഞിട്ടുണ്ട്. പാസ്പോർട്ട് കൈവശമില്ലാത്ത ഇന്ത്യക്കാരുടെ രജിസ്ട്രേഷനിൽ അനിശ്ചിതത്വമുണ്ട്. ഇവരുടെ കാര്യത്തിൽ പിന്നീട് മാർഗനിർദേശം നൽകാമെന്നാണ് ഇന്ത്യൻ എംബസി പറയുന്നത്. ശ്രീലങ്കക്കാരുടെ രജിസ്ട്രേഷെൻറ ആദ്യ ദിവസം വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഇൗം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലുമാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തനസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.