Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തില്‍...

കുവൈത്തില്‍ ശ്രീലങ്കക്കാരുടെ പൊതുമാപ്പ്​ രജിസ്​ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
കുവൈത്തില്‍ ശ്രീലങ്കക്കാരുടെ പൊതുമാപ്പ്​ രജിസ്​ട്രേഷൻ ആരംഭിച്ചു
cancel
camera_alt???????????? ?????????????? ????????

കുവൈത്ത്​ സിറ്റി: പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്ന ശ്രീലങ്കൻ പൗരന്മാരുടെ രജിസ്​ട്രേഷൻ ആരംഭിച്ചു. 21 മുതൽ 25 വരെ ശ്രീലങ്കക്കാർ, 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്ന രീതിയിലാണ്​ ഇനിയുള്ള ദിവസങ്ങളിൽ രജിസ്​ട്രേഷൻ. ഫിലിപ്പീൻസ ്​, ഇൗജിപ്​ത്​, ബംഗ്ലാദേശ്​ പൗരന്മാരുടെ രജിസ്​ട്രേഷനാണ്​ നേര​േത്ത നടന്നത്​.

ഇൗ രാജ്യങ്ങളിൽനിന്ന്​ നേര​േത്ത രജിസ്​ട്രേഷൻ ചെയ്യാൻ കഴിയാത്തവരോട്​ ഏപ്രിൽ 26 മുതൽ വരാൻ പറഞ്ഞിട്ടുണ്ട്​. പാസ്​പോർട്ട്​ കൈവശമില്ലാത്ത ഇന്ത്യക്കാരുടെ രജിസ്​ട്രേഷനിൽ അനിശ്ചിതത്വമുണ്ട്​. ഇവരുടെ കാര്യത്തിൽ പിന്നീട്​ മാർഗനിർദേശം നൽകാമെന്നാണ്​ ഇന്ത്യൻ എംബസി പറയുന്നത്​. ശ്രീലങ്കക്കാരുടെ രജിസ്​ട്രേഷ​​െൻറ ആദ്യ ദിവസം വലിയ തിരക്ക്​ അനുഭവപ്പെട്ടില്ല.

പുരുഷന്മാർക്ക്​ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 250ലെ നഇൗം ബിൻ മസൂദ്​ ബോയ്​സ്​ സ്​കൂൾ എന്നിവിടങ്ങളിലും സ്​ത്രീകൾക്ക്​ ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 200ലെ റുഫൈദ അൽ അസ്​ലമിയ ഗേൾസ്​ സ്​കൂൾ എന്നിവിടങ്ങളിലുമാണ്​ രജിസ്​ട്രേഷൻ സൗകര്യം ഒരുക്കിയത്​. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തനസമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amnestygulf news
News Summary - amnesty-kuwait-gulf news
Next Story