അ​റ​ബ് അ​ക്വാ​ട്ടി​ക്‌​സ് ചാം​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് 19 മെ​ഡ​ലു​ക​ൾ

കു​വൈ​ത്ത് സി​റ്റി: ​െകെറോ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് അ​ക്വാ​ട്ടി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് അ​ഞ്ച് മെ​ഡ​ലു​ക​ൾ കൂ​ടി. ഇ​തോ​ടെ കു​വൈ​ത്തി​ന്‍റെ മെ​ഡ​ൽ എ​ണ്ണം 19 ആ​യി. മൂ​ന്നു സ്വ​ർ​ണം, നാ​ല് വെ​ള്ളി, 12 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് കു​വൈ​ത്തി​ന്റെ 19 മെ​ഡ​ലു​ക​ൾ.

200 മീ​റ്റ​ർ ബാ​ക്ക്‌​സ്ട്രോ​ക്ക് ഇ​ന​ത്തി​ൽ അ​ബ്ദു​ല്ല സു​ൽ​ത്താ​ൻ, 50 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ ഇ​ന​ത്തി​ൽ മു​ഹ​മ്മ​ദ് സു​ബൈ​ദ് എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ൽ നേ​ടി. മ​റ്റു നാ​ലു​പേ​ർ വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യ​താ​യി ഡെ​ലി​ഗേ​ഷ​ൻ ചീ​ഫ് ഫൈ​സ​ൽ അ​ബു​ൽ​ഹ​സ്സ​ൻ അ​റി​യി​ച്ചു.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 17 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ത്‌​ല​റ്റു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കു​വൈ​ത്തി​നാ​യി ആ​ൺ കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളുമ​ട​ങ്ങു​ന്ന 27 നീ​ന്ത​ൽ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Arab Aquatics Championship: Kuwait wins 19 medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.