സ്കൂ​ളു​ക​ൾ സ​ജീ​വ​മാ​കു​ന്നു; ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍

ഗ​താ​ഗ​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ള്‍ യോ​ഗം ച​ര്‍ച്ച ചെ​യ്തുകു​വൈ​ത്ത് സി​റ്റി: സ്കൂ​ളു​ക​ൾ സ​ജീ​വ​മാ​കാ​നി​രി​​ക്കെ, ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍. ഇ​തി​ന്റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​കോ​പ​ന​യോ​ഗം ചേ​ർ​ന്നു.

ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർട്​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​മാ​ൽ അ​ൽ ഫൗ​ദ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​ന്‍സി​പ്പാ​ലി​റ്റി, റോ​ഡ്‌​സ് ആ​ൻ​ഡ് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി,സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

ഗ​താ​ഗ​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ള്‍ യോ​ഗം ച​ര്‍ച്ച ചെ​യ്തു. ക​മ്മി​റ്റി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ൽ​കും.

രാ​ജ്യ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ​അ​വ​ധി​ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക് സ്കൂ​ളു​ക​ളി​ലും വൈ​കാ​തെ അ​ധ്യ​യ​നം ആ​രം​ഭി​ക്കും. ഇ​തോ​ടെ രൂ​പ​പ്പെ​ടാ​നി​ട​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ നേ​ര​ത്തേ പ​ദ്ധ​തി ത​യാ​റാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം.

സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ രാ​വി​ലെ​യും വൈ​കീ​ട്ടും രാ​ജ്യ​ത്തെ റോ​ഡു​ക​ളി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.

സ്കൂ​ൾ ബ​സു​ക​ളും കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഓ​ഫി​സി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​വ​രും ഒ​രു​മി​ച്ച് റോ​ഡി​ലി​റ​ങ്ങു​ന്ന​താ​ണ് ഗ​താ​ഗ​തക്ക​ു​രു​ക്കി​ന് കാ​ര​ണം.

Tags:    
News Summary - Authorities with measures to resolve traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.