കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷത്തിനൊപ്പം വെള്ളപ്പൊക്കവും വന്നെത്തിയതോടെ കടുത്ത ദുരിതത്തിലായ സുഡാന് കുവൈത്തിന്റെ സഹായം തുടരുന്നു. 33 ടൺ ഭക്ഷണവും മരുന്നും അടക്കമുള്ള സഹായവുമായി കുവൈത്തില്‍ നിന്നുള്ള എട്ടാമത്തെ വിമാനം സുഡാനിലെത്തി. കുവൈത്ത് റിലീഫ് സൊസൈറ്റിയും ശൈഖ് അബ്ദുല്ല നൂറി ചാരിറ്റിയും ചേർന്ന് സംഘടിപ്പിച്ച ഭക്ഷണവും മരുന്നും ടെന്റുകളുമായാണ് വിമാനം പുറപ്പെട്ടത്. ആഭ്യന്തര സംഘർഷങ്ങൾക്കൊപ്പം വടക്കൻ സുഡാനിലുണ്ടായ വെള്ളപ്പൊക്കം വ്യാപകമായ കുടിയിറക്കിനും ഭക്ഷണം, മരുന്ന് എന്നിവയുടെ ദൗർബല്യങ്ങൾക്കും കാരണമായിട്ടുണ്ട്. ഇവ കണക്കിലെടുത്ത്
30 ടൺ ഭക്ഷ്യ വസ്തുക്കൾ, മൂന്ന് ടൺ മെഡിക്കൽ സപ്ലൈകൾ, 99 ടെന്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുവൈത്ത് എയർബ്രിഡ്ജിന്റെ ഭാഗമായി നേരത്തേ ആംബുലൻസുകളും ടെന്റുകളും അടങ്ങുന്ന സഹായം സുഡാനിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.