കുവൈത്ത് സിറ്റി: അറബ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ യോഗ്യത മത്സരത്തിൽ കുവൈത്ത് ജൂൺ 25ന് ബഹ്റൈനെ നേരിടും. ജയിക്കുന്ന ടീം അറബ് കപ്പിൽ എ ഗ്രൂപ്പിൽ കളിക്കും. ഖത്തർ, ഇറാഖ് ടീമുകളാണ് എ ഗ്രൂപ്പിൽ നേരിട്ട് യോഗ്യത നേടിയത്.
ഒമാൻ, സോമാലിയ മത്സര വിജയികളും ഇൗ ഗ്രൂപ്പിൽ മത്സരിക്കും. ഫിഫ റാങ്കിങ് അനുസരിച്ച് ഏഷ്യയിലെ ആദ്യ 23 റാങ്കുകളിൽ മുന്നിലുള്ള ഒമ്പതു ടീമുകൾ നേരിട്ടും പിന്നീടുള്ള 14 ടീമുകളിൽ ഏഴെണ്ണം യോഗ്യത മത്സരത്തിലൂടെയും അറബ് കപ്പിൽ കളിക്കാൻ അർഹത നേടും. ഖത്തർ, തുനീഷ്യ, അൾജീരിയ, മൊറോക്കോ, ഇൗജിപ്ത്, സൗദി, ഇറാഖ്, യു.എ.ഇ, സിറിയ എന്നീ ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടി 2023 ഏഷ്യൻ കപ്പ് യോഗ്യതയുടെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചതിെൻറ ആത്മവിശ്വാസവുമായാണ് കുവൈത്ത് ബഹ്റൈനെതിരെ കളിക്കാനിറങ്ങുന്നത്. ലോകകപ്പ് പ്രവേശനം സാധ്യമായില്ലെങ്കിലും നിരാശ ബാധിക്കാതെ മുന്നോട്ടുനോക്കുകയാണ് ടീം എന്ന് പുതുതായി ചുമതലയേറ്റ പരിശീലകൻ താമിർ ഇനാദ് പറഞ്ഞു.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചൈനീസ് തായ്പേയിലെ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചാണ് കുവൈത്ത് രണ്ടാം സ്ഥാനമുറപ്പിച്ചത്.
24 പോയൻറുമായി ആസ്ട്രേലിയയാണ് ജേതാക്കളായത്. കുവൈത്തും ജോർഡനും 14 പോയൻറ് വീതം നേടിയെങ്കിലും ഗോൾ ശരാശരിയിൽ കുവൈത്ത് മുന്നിൽക്കയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.