കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാവിധ ഇടപാടുകളിലുമുള്ള പർച്ചേഴ്സ് ഇൻവോയ്സിൽ മുഖ്യഭാഷയായി അറബി ഉപയോഗിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. എല്ലാ കടകൾക്കും കമ്പനികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. അറബിക് നിർബന്ധമാണെങ്കിലും മറ്റൊരു ഭാഷകൂടി ഇതിനോടൊപ്പം ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതുകൂടാതെ ഇൻവോയ്സിൽ വാങ്ങുന്നയാളുടെ പേര്, തീയതി, അഡ്രസ്, ഐറ്റം ഡിസ്ക്രിപ്ഷൻ, കണ്ടീഷൻ, ക്വാണ്ടിറ്റി, വില, ഡെലിവറി ഡേറ്റ്, സീരിയൽ നമ്പർ, വിതരണക്കാരുടെ സിഗ്നേച്ചർ സ്റ്റാമ്പ് എന്നിവ ഉൾപ്പെടുത്തണമെന്നും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.