കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത കലാകാരനായ ആർട്ടിസ്റ്റ് സുനിൽ കുളനട ജലച്ചായത്തിൽ വരച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന ചിത്രം തിരുവനന്തപുരം കൊട്ടാരം മ്യൂസിയത്തിൽ സൂക്ഷിക്കും. കഴിഞ്ഞദിവസം കവടിയാർ കൊട്ടാരത്തിൽ എത്തിച്ച പെയിന്റിങ് ആദിത്യവർമ തമ്പുരാൻ ഏറ്റുവാങ്ങി. ആർഷഭൂമി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ബിനു ഹരിനാരായണൻ, രതീഷ് കുന്നം എന്നിവർ പങ്കെടുത്തു. ഇതിനകം വിദേശികളും സ്വദേശികളുമായ കവികളുടെ അമ്പതിൽപരം കവിതകൾക്ക് ചിത്രാവിഷ്കാരം നടത്തിയ സുനിൽ മറ്റനേകം ചിത്രങ്ങളും വരച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം, പിണ്ഡനന്ദി, കുണ്ഡലിനിപ്പാട്ട് തുടങ്ങിയവ ഒറ്റ കാൻവാസിൽ ചിത്രീകരിച്ചിട്ടുണ്ട്. കുവൈത്തിൽ രാജാ രവിവർമ ഓപൺ ആർട്ട് സ്കൂൾ നടത്തിവരുകയാണ് അദ്ദേഹം. maashapp.comൽ ഓൺലൈൻ ചിത്രകല പഠനക്ലാസുകളും എടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.