കുവൈത്ത് സിറ്റി: ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ കുവൈത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്തോനേഷ്യയോട് പരാജയപ്പെട്ടു. ചെക് കോച്ച് ലാവികിന്റെ പരിശീലനത്തിന് കീഴിൽ പ്രതീക്ഷയോടെ ഇറങ്ങിയ കുവൈത്ത് ആദ്യ പകുതിയിൽ നന്നായി കളിച്ചു. ബദർ അൽ മുതവ്വയുടെ മികച്ച പാസിൽ യൂസുഫ് നാസർ നേടിയ ഗോളിലൂടെ കുവൈത്താണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ലീഡിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
രണ്ട് മിനിറ്റിനപ്പുറം മാർക് ആന്റോണിയോയിലൂടെ ഇന്തോനേഷ്യ ലീഡ് മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ലീഡ് നേടിയ ഇന്തോനേഷ്യ കളിയിൽ പിടിമുറുക്കി. തിരിച്ചുവരാൻ കുവൈത്ത് കിണഞ്ഞുശ്രമിച്ചെങ്കിലും ഇന്തോനേഷ്യൻ പ്രതിരോധ മതിലിൽ തട്ടിത്തകർന്നു. ഭാഗ്യവും കുവൈത്തിനൊപ്പമായിരുന്നില്ല. ചില മികച്ച മുന്നേറ്റങ്ങളും ഉജ്ജ്വല ഷോട്ടുകളും നിർഭാഗ്യം കൊണ്ട് അവസാനിച്ചു. ഈദ് അൽ റഷീദിയുടെ ഷോട്ട് ക്രോസ് അൽപ വ്യത്യാസത്തിന് പുറത്തുപോയി. അഹ്മദ് അൽ ദാഫിരിയുടെ ഷോട്ട് ബാറിലിടിച്ച് മടങ്ങിയതോടെ ഇത് കുവൈത്തിന്റെ ദിവസമല്ലെന്ന് തോന്നി ശൈഖ് ജാബിർ സ്റ്റേഡിയത്തിലെത്തിയ കുവൈത്തി കാണികൾ നിരാശയോടെ മടങ്ങാൻ എഴുന്നേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.