ഏ​ഷ്യ​ൻ സീ​നി​യ​ർ വോ​ളി​ബാ​ൾ: കു​വൈ​ത്ത്​ മൂ​ന്നാം ഗ്രൂ​പ്പി​ൽ

കു​വൈ​ത്ത്​ സി​റ്റി: 21ാമ​ത്​ ഏ​ഷ്യ​ൻ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കു​വൈ​ത്ത്​ മൂ​ന്നാം ഗ്രൂ​പ്പി​ൽ മ​ത്സ​രി​ക്കും. ആ​സ്​​​ട്രേ​ലി​യ, ചൈ​ന, ശ്രീ​ല​ങ്ക എ​ന്നി​വ​യാ​ണ്​ ഇൗ ​ഗ്രൂ​പ്പി​ലു​ള്ള​ത്. എ ​ഗ്രൂ​പ്പി​ൽ ഇ​ന്ത്യ, ജ​പ്പാ​ൻ, ഖ​ത്ത​ർ, ബ​ഹ്​​റൈ​ൻ എ​ന്നീ ടീ​മു​ക​ളും ര​ണ്ടാം ഗ്രൂ​പ്പി​ൽ ഇ​റാ​ൻ, പാ​കി​സ്​​താ​ൻ, താ​യ്​​ല​ൻ​ഡ്, ഹോ​േ​ങ്കാ​ങ്​ ടീ​മു​ക​ളും നാ​ലാം ഗ്രൂ​പ്പി​ൽ ദ​ക്ഷി​ണ കൊ​റി​യ, ചൈ​നീ​സ്​ താ​യ്​​പേ​യ്, ക​സാ​ഖ്​​സ്​​താ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നീ ടീ​മു​ക​ളു​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

വ​നി​ത വി​ഭാ​ഗ​ത്തി​ൽ കു​വൈ​ത്ത്​ മ​ത്സ​രി​ക്കു​ന്നി​ല്ല. വ​നി​ത വി​ഭാ​ഗ​ത്തി​ൽ എ ​ഗ്രൂ​പ്പി​ൽ ഫി​ലി​പ്പീ​ൻ​സ്, ക​സാ​ഖ്​​സ്​​താ​ൻ, ചൈ​നീ​സ്​ താ​യ്​​പേ​യ്, ഉ​​സ്​​ബ​കി​സ്​​താ​ൻ ടീ​മു​ക​ളും ബി ​ഗ്രൂ​പ്പി​ൽ താ​യ്​​ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ൻ, ആ​സ്​​ട്രേ​ലി​യ ടീ​മു​ക​ളും മ​ത്സ​രി​ക്കും. സെ​പ്​​റ്റം​ബ​ർ 12 മു​ത​ൽ 19​ വ​രെ ചൈ​ന, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​രു​ഷ​വി​ഭാ​ഗം ടൂ​ർ​ണ​മെൻറ്​ ന​ട​ക്കു​ക. വ​നി​ത വി​ഭാ​ഗം ആ​ഗ​സ്​​റ്റ്​ 29 മു​ത​ൽ സെ​പ്​​റ്റം​ബ​ർ നാ​ലു​വ​രെ ഫി​ലി​പ്പീ​ൻ​സി​ൽ ന​ട​ക്കും.

Tags:    
News Summary - Asian Senior Volleyball: Kuwait in the third group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.