കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന ‘അസ്സിറാജ്’ ഏകദിന പഠനക്യാമ്പ് നാളെ. ശർക്കിലുള്ള അൽ അവാദി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ കാലികപ്രസക്തിയുള്ളതും പഠനാർഹവുമായ വിവിധ സെഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യരേ... നാം ഒന്ന് നമ്മുടെ ദൈവമൊന്ന് എന്ന പ്രമേയത്തിലുള്ള ത്രൈമാസ കാമ്പയിനിന്റെ അനുബന്ധമായാണ് പഠനസംഗമം സംഘടിപ്പിച്ചിട്ടുള്ളത്.
പ്രസ്തുത പഠനക്യാമ്പിൽ ‘ഖുർആനിൽനിന്ന്’ വിഷയത്തിൽ ജൈസൽ എടവണ്ണ, ‘സീറത്തുന്നബി’ വിഷയത്തിൽ ആദിൽ സലഫി ‘പ്രവാസിയും സാമ്പത്തിക അച്ചടക്കവും’ വിഷയത്തിൽ അസ്ലം ചേലാട്ട് എന്നിവർ സംസാരിക്കും. സമാപന പ്രസംഗം ഹുദാ സെന്റർ അധ്യക്ഷൻ അബ്ദുല്ല കാരകുന്ന് നിർവഹിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 66657387/50770465/90957719 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.