കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ മേഖല 2025-2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് ടി.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ലത്തീഫ് എടയൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി ഉദ്ബോധന പ്രസംഗം നടത്തി. മേഖല സെക്രട്ടറി ഹംസകുട്ടി പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി ഹാരിഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫുർ ഫൈസി, ഇസ്മാഈൽ ഹുദവി, നാസർ കോഡൂർ, ശിഹാബ് മാസ്റ്റർ, മുനീർ പെരുമുഖം, മുനീർ എന്നിവർ ആശംസകൾ നേർന്നു. മേഖല ജനറൽ സെക്രട്ടറി റഷീദ് മസ്താൻ സ്വാഗതവും സെക്രട്ടറി അജ്മൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുൽ റഷീദ് മസ്താൻ (പ്രസി), കെ.പി. ഹംസകുട്ടി (ജന. സെക്ര), ഇല്യാസ് ബാഹസ്സൻ തങ്ങൾ (ട്രഷ), ടി.വി. ഫൈസൽ, ഇസ്മായിൽ വള്ളിയോത്ത്, സമീർ പാണ്ടിക്കാട് (വൈ.പ്രസി), മുഹമ്മദ് ഹാരിഫ്, അജ്മൽ മാസ്റ്റർ, സിദ്ദീഖ് പുഞ്ചാവി(സെക്രട്ടറിമാർ).
ശംസുദ്ദീൻ ഫൈസി, അബുദുൽ ഗഫൂർ ഫൈസി, മുഹമ്മദലി ഫൈസി, മുഹമ്മദ് ഹനീഫ കൊടുവള്ളി, അബ്ദുൽ നാസർ കോഡൂർ, അബ്ദുൽ സലാം പെരുവള്ളൂർ, ശിഹാബ് മാസ്റ്റർ, അബ്ദു റഹിമാൻ ഫൈസി, മുഹമ്മദ് ഹാരിഫ്, ഇസ്മായിൽ വളളിയോത്ത്, സമീർ പാണ്ടിക്കാട്, അബ്ദു ഏലായി, റാഷിദ് കെ.ടി, ഷംസീർ എടയാറ്റൂർ, ഉമർ ഫള്ലു, മുഹമ്മദ് നബീൽ, അബ്ദുൽ മജീദ് ദാരിമി, ഫൈസൽ ടി.വി (കേന്ദ്ര കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.