കുവൈത്ത് സിറ്റി: കുട്ടികളെയും മുതിർന്നവരെയും ആശ്ചര്യത്തിലാക്കുന്ന ആവേശത്തിന്റെ ലോകം സൃഷ്ടിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ ടോയ് ഫെസ്റ്റിന് തുടക്കം. ഡിസംബർ 18 മുതൽ ജനുവരി നാലുവരെ തുടരുന്ന ഫെസ്റ്റിൽ സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുതത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷമാണ്. ഫെസ്റ്റിന്റെ ഭാഗമായി കളിപ്പാട്ടങ്ങളും ഗെയിമുകളും നിറഞ്ഞ വിസ്മയലോകം ലുലു ഔട്ട്ലറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.
ലുലു ഹൈപ്പർമാർക്കറ്റ് എഗൈല ഔട്ട്ലെറ്റിൽ ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റിന്റെ സാന്നിധ്യത്തിൽ ഗെയിമർ അഹമ്മദ് അൽറക്ല ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നിരവധി കുടുംബങ്ങൾ കുട്ടികൾക്കൊപ്പം ചടങ്ങിനെത്തി. ടോയ് ഫെസ്റ്റിൽ മുൻനിര ബ്രാൻഡഡ് കളിപ്പാട്ടങ്ങൾക്ക് 60 ശതമാനം വരെ കിഴിവ് ഉൾപ്പെടെയുള്ള മികച്ച ഡീലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗെയിമിങ് ആക്സസറികളിലും ആകർഷകമായ ഓഫറുകൾ ഉണ്ട്.
കുട്ടികൾക്ക് പങ്കെടുക്കാനും സൗജന്യങ്ങൾ നേടാനും കഴിയുന്ന ലൈവ് സ്പോട്ട് ഗെയിമുകൾ, ഏറ്റവും പുതിയതും ജനപ്രിയവുമായ കളിപ്പാട്ടങ്ങളുടെ ഷോകോസായ ടോയ് എക്സ്പോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.