കുവൈത്ത് സിറ്റി: ഗസ്സക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം നിർണായക ഇടപെടലുകൾ നടത്തണമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമണം മൂലം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുകയാണ്.
ഇത് ലബനാനെയും ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ ഉറച്ച നിലപാടുകളെ അദ്ദേഹം അഭിനന്ദിച്ചു. അസാധാരണമായ അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച സൗദി അറേബ്യയുടെ പങ്കിനെ അൽ ബുദൈവി അഭിനന്ദിച്ചു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കേണ്ടതിന്റേയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന്റേയും പ്രാധാന്യവും വ്യക്തമാക്കി.
സമാധാനത്തിനും സംഘർഷ പരിഹാരത്തിനും വേണ്ടിയുള്ള ഖത്തറിന്റെ നിരന്തരമായ പ്രവർത്തനങ്ങളെയും ചൂണ്ടിക്കാട്ടി. വിവിധ വേദികളിൽ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിൽ യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നിവയുടെ മാനുഷികവും രാഷ്ട്രീയവുമായ ശ്രമങ്ങളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.