കുവൈത്ത് സിറ്റി: സഗീർ തൃക്കരിപ്പൂരിന്റെ നാമധേയത്തിൽ കെയർ ഫൗണ്ടേഷൻ സ്ഥാപിച്ച സഗീർ തൃക്കരിപ്പൂർ കിഡ്നി ഡയാലിസിസ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു. പടന്ന ജമാത്ത് കമ്മിറ്റി സ്ഥലത്ത് സ്ഥാപിച്ച സെന്റർ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.
കെയർ ഫൗണ്ടേഷൻ ചെയർമാൻ കെ. സിദ്ദീഖ് അധ്യക്ഷ വഹിച്ചു. വൈ. ചെയർമാൻ അക്ബർ സിദ്ദീഖ് പദ്ധതി വിശദീകരിച്ചു. എം. രാജഗോപാലൻ എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, പടന്ന ജമാഅത്ത് പ്രസിഡന്റ് കെ.സി മുഹമ്മദ് കുഞ്ഞി ഹാജി, വൈ. പ്രസിഡന്റ് വി.കെ.പി ഹമീദലി, ഡോ. പി.സി. അൻവർ, പി.സി. റഊഫ് ഹാജി, സാലിഹ് ബാത്ത, എ.കെ. മുഹമ്മദ് പാന്നൂർ, സലാം വളഞ്ചേരി, ബഷീർ ആറങ്ങാടി എന്നിവർ സംസാരിച്ചു.
കെയർ ഫൗണ്ടേഷൻ പദ്ധതിയിലേക്കുള്ള സാമ്പത്തിക വിഹിതം കെ.സി. മുഹമ്മദ് കുഞ്ഞി ഹാജി ചെയർമാൻ സിദ്ദീഖിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. റഷീദ് തക്കാര, എസ്.എ.പി ആസാദ്, കെയർ ഫൗണ്ടേഷൻ കുവൈത്ത് ചാപ്റ്റർ, അയ്യൂബ് കച്ചേരി, മുനീർ പാട്ടില്ലത്ത് തുടങ്ങിയവരിൽനിന്ന് വിഹിതം ഏറ്റുവാങ്ങി.
കെയർ ഫൗണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ പരിപാടികൾ ക്രോഡീകരിച്ചു. ഹാഫിള് ആഷിർ അബ്ദുല്ല ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി എൻ.എ. മുനീർ സ്വാഗതവും കെ.കെ.എം.എ ചെയർമാൻ എ.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.