യു​വ​ജ​ന​പ്ര​സ്ഥാ​നം ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ളാ​യ പ​ഴ​യ​പ​ള്ളി യു​വ​ജ​ന​പ്ര​സ്ഥാ​നം ടീം

യു​വ​ജ​ന​പ്ര​സ്ഥാ​നം ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്: പ​ഴ​യ​പ​ള്ളി ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം കു​വൈ​ത്ത് മേ​ഖ​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ യു​വ​ജ​ന​പ്ര​സ്ഥാ​ന യൂ​നി​റ്റു​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ പ​ഴ​യ​പ​ള്ളി യു​വ​ജ​ന​പ്ര​സ്ഥാ​നം ടീം ​വി​ജ​യി​ക​ളാ​യി.

മം​ഗ​ഫ് വി​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ഹാ ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​നം ടീം ​റ​ണ്ണ​ർ അ​പ്പാ​യി. സെ​ന്റ്.​ബേ​സി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​നം, സെ​ന്റ്.​സ്റ്റീ​ഫ​ൻ​സ് യു​വ​ജ​ന​പ്ര​സ്ഥാ​ന ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​വൈ​ത്ത് സോ​ണ​ൽ പ്ര​സി​ഡ​ന്റും സെ​ന്റ്.​ബേ​സി​ൽ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​അ​ജു കെ. ​വ​ർ​ഗീ​സ്, സെ​ന്റ്.​തോ​മ​സ് പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​എ​ബ്ര​ഹാം പി.​ജെ, മ​ഹാ ഇ​ട​വ​ക അ​സി​സ്റ്റ​ന്റ് വി​കാ​രി ഫാ. ​മാ​ത്യു തോ​മ​സ്, സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​ഫി​ൻ വ​ർ​ഗീ​സ്, മ​ല​ങ്ക​ര സ​ഭ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം പോ​ൾ വ​ർ​ഗീ​സ്, ക​ൽ​ക്ക​ട്ട ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക്ക് അ​ല​ക്സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

യു​വ​ജ​ന​പ്ര​സ്ഥാ​ന കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​സി ബി​ജു, മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ് കോ​ട്ട​വി​ള, പ്ര​വാ​സി സെ​ൽ കു​വൈ​ത്ത് കോ​ഓ​ഡി​നേ​റ്റ​ർ അ​രു​ൺ തോ​മ​സ്, ക​ൺ​വീ​ന​ർ മ​നു മോ​ന​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Yuvajana Prasthanam Cricket Tournament- Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.