കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ആസ്റ്റർ മിംസ് ഡയറക്ടർ എം. സലാഹുദ്ദീന് കെ.കെ.എം.എ സ്വീകരണം നൽകി. സാൽമിയ സിംമ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.എം.എ പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ സലാഹുദ്ദീനെ സദസ്സിന് പരിചയപ്പെടുത്തി.
കെ.കെ.എം.എ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മെമന്റോ സമ്മാനിച്ചു. പ്രവാസികൾ ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും സമയബന്ധിതമായി ആരോഗ്യ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.എം.എ മെംബർമാർക്കുള്ള കൂടുതൽ ആനുകൂല്യങ്ങൾ അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ ആശംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി ബി.എം ഇഖ്ബാൽ സ്വാഗതവും എം.പി. സുൽഫിഖർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.