കുവൈത്ത് സിറ്റി: ലബനാനിലെ യു.എൻ സമാധാന സേനക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യു.എൻ ഉദ്യോഗസ്ഥരുടെ സുരക്ഷയും യു.എൻ കെട്ടിടങ്ങളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുവൈത്ത് വ്യക്തമാക്കി. ലബനാനുമായുള്ള ഐക്യദാർഢ്യം ആവർത്തിച്ച് ഉറപ്പിച്ച വിദേശകാര്യ മന്ത്രാലയം സ്ഥിരമായ വെടിനിർത്തൽ കരാറിലെത്താൻ ഉറച്ച നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സുരക്ഷ സമിതിയോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.