കുവൈത്ത് സിറ്റി: സ്കൂളുകളിലെ ശുചീകരണ തൊഴിലാളികളുടെ തൊഴിൽപ്രശ്നം ഒത്തുതീർപ്പാക്കുന്നതിന് മാനവ വിഭവശേഷി വകുപ്പ് നടപടികൾ ആരംഭിച്ചു.
സമരത്തിൽ പങ്കെടുത്ത കരാർ തൊഴിലാളികളുടെ ആവശ്യങ്ങളും പരാതികളും മാൻപവർ അതോറിറ്റിയിലെ ലേബർ റിലേഷൻ വിഭാഗം രേഖപ്പെടുത്തി. തൊഴിലാളികളുടെ പരാതികളിൽ മൊഴിയെടുക്കാൻ കരാർ കമ്പനി പ്രതിനിധികളെയും അധികൃതർ മാൻപവർ പബ്ലിക് അതോറിറ്റി ആസ്ഥാനത്ത് വിളിച്ചുവരുത്തി.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തതായി അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ വിവിധ സ്കൂളുകളിൽ തൊഴിലെടുക്കുന്ന കരാർ തൊഴിലാളികളാണ് ശമ്പളം മുടങ്ങിയെന്നാരോപിച്ച് ജോലിക്ക് ഹാജരാകാതെ സമരം ആരംഭിച്ചത്. സ്കൂൾ തുറക്കുന്ന സമയത്ത് ഇത് പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.