കുവൈത്ത് സിറ്റി: ഇത്യോപ്യയിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ വീണ്ടും ശ്രമം ആരംഭിച്ചു.
കുവൈത്തും ഇത്യോപ്യയും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണയിലെത്താൻ ചർച്ചകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തി. രണ്ടു രാജ്യത്തെയും റിക്രൂട്ട്മെൻറ് ഓഫിസുകൾ ഇത് കാത്തിരിക്കുകയാണ്. കുവൈത്തിലെ ഇപ്പോഴത്തെ കടുത്ത ഗാർഹികത്തൊഴിലാളി ക്ഷാമം നികത്താൻ പുതിയ വിപണി തുറക്കാൻ ആണ് അധികൃതർ ലക്ഷ്യമിടുന്നത്.
കൂടുതൽ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറിന് സൗകര്യമൊരുക്കുകയാണ് ക്ഷാമം പരിഹരിക്കാനുള്ള വഴിയെന്ന് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് വിഷയം പഠിക്കാൻ നിയോഗിച്ച സമിതി മേധാവി ബസ്സാം അൽ ഷമ്മാരി പറഞ്ഞു. ഇത്യോപ്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കുന്നത് വിപണിയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ക്ഷാമം പരിഹരിക്കുകയും ചെയ്യും. അവിടെനിന്ന് റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവും തൊഴിലാളികളുടെ വേതനവും കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തടസ്സങ്ങളില്ലാതെ തുടർച്ചയായ റിക്രൂട്ട്മെൻറ് ഉറപ്പാക്കാൻ തൊഴിലാളികളുടെ അവകാശങ്ങൾ തടയുന്ന സ്പോൺസർമാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബസ്സാം അൽ ശമ്മാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.