????????????????????? ?????? ??????????? ?????

ആസ്ട്രേലിയയിൽനിന്ന്​ 31,000 ആടുകളെ എത്തിച്ചു

കുവൈത്ത്​ സിറ്റി: ആസ്‌ട്രേലിയയില്‍നിന്ന് 31,000 ആടുകളെ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിച്ചതായി കന്നുകാലി വ്യാപാര കമ് പനി അറിയിച്ചു.
ഇതോടെ വിപണിയിൽ ആടുകള്‍ക്ക് വിലകുറയാന്‍ സാധ്യതയുണ്ട്. ഏപ്രിൽ ആദ്യവാരം ദക്ഷിണാഫ്രിക്കയില്‍നിന്ന് 53,000 ആടുകളെ എത്തിച്ചിരുന്നു.
മൊത്തം 1,15,000 ആടുകളെ രാജ്യത്തെത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന്​ അല്‍ മവാസി കന്നുകാലി വാണിജ്യ കമ്പനി സി.ഇ.ഒ ഒസാമ അൽ ബുദായ്​ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍നിന്ന്​ അടുത്ത മൂന്നുവര്‍ഷത്തില്‍ ഒാരോ വര്‍ഷവും 6,00,000 ആടുകളെ രാജ്യത്തെത്തിക്കാന്‍ പദ്ധതിയുണ്ട്​.
ക്ഷാമം നേരിടാൻ​ അമീര്‍ ശൈഖ് സബാബ് അല്‍ അഹ്​മദ് അല്‍ ജാബിര്‍ അസ്സബാഹി​​െൻറ പ്രത്യേക നിദേശമനുസരിച്ചാണ് കന്നുകാലികളെ രാജ്യത്തെത്തിക്കുന്നതെന്നും വിവിധ രാജ്യങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്​ത്​ സ്​റ്റോക്ക്​ വർധിപ്പിക്കുന്നത്​ ക്ഷാമവും വിലക്കയറ്റവും തടയാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - australia-sheep-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.