അപ്ഡേറ്റ് ചെ​യ്തി​ല്ല; 408 പേ​രു​ടെ വി​ലാ​സ​ങ്ങ​ൾകൂ​ടി നീ​ക്കി

കു​വൈ​ത്ത് സി​റ്റി: വി​ലാ​സ​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 408 പേ​രു​ടെ വി​ലാ​സ​ങ്ങ​ൾ കൂ​ടി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കി. ഈ ​വ്യ​ക്തി​ക​ൾ നേ​ര​ത്തേ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ൽ, കെ​ട്ടി​ട ഉ​ട​മ​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

രേ​ഖ​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ 30 ദി​വ​സ​ത്തി​ന​കം പാ​സി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച് പു​തി​യ വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ച്ചു. അ​പ്‌​ഡേ​റ്റ് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് പു​തി​യ വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​ക​ണം.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​വ​രു​ടെ വി​ലാ​സ​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. വി​ലാ​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി​ക​ളോ​ട് വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​നും പി​ഴ​ക​ൾ ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. താ​മ​സം മാ​റി​യി​ട്ടും വി​ലാ​സം പു​തു​ക്കാ​ത്ത നി​ര​വ​ധി പേ​ർ​ക്കെ​തി​രെ നേ​ര​ത്തെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - Not updated- The addresses of 408 people were also removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.