കുവൈത്ത് സിറ്റി: മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ കഥ പുസ്തകത്തിനുള്ള പുരസ്കാരം പ്രേമൻ ഇല്ലത്തിന്റെ ‘അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥ സമാഹാരത്തിന്. മുംബൈയും ഡൽഹിയും കാബൂളും കുവൈത്തും അധിനിവേശങ്ങളും പ്രണയവുമെല്ലാം ഉൾക്കൊള്ളുന്ന 11 കഥകൾ അടങ്ങിയതാണ് സമാഹാരം.
‘അക്രമണ കാലത പ്രേമ’എന്ന പേരിൽ കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കുവൈത്ത് പ്രവാസിയായ പ്രേമൻ ഇല്ലത്തിന്റെ ‘പുറത്താക്കപ്പെട്ടവരുടെ പുസ്തകം’ എന്ന നോവൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘
`ദിവാൻ അൽ മാതൃദിൻ’ എന്ന പേരിൽ അറബിയിൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകം ഇംഗ്ലീഷ് തർജ്ജമയും പൂർത്തിയായിട്ടുണ്ട്. ഏറ്റവും പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ അടുത്തിടെ പ്രകാശനം ചെയ്തു. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ 119ാമത് ജന്മദിനാഘോഷ ഭാഗമായി ഈ മാസം 27ന് കണ്ണൂർ കൂടാളിയിൽ നടക്കുന്ന ചടങ്ങിൽ കഥാകാരൻ ടി. പദ്മനാഭൻ പുരസ്കാരം കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.