കുവൈത്ത് സിറ്റി: എല്ലാ സമുദ്രയാനങ്ങളിലും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എ.ഐ.എസ്) ഉപകരണങ്ങൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി. വലിപ്പവും ഉപയോഗവും പരിഗണിക്കാതെ എല്ലാത്തിലും എ.ഐ.എസ് നിർബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
എ.ഐ.എസ് ഉപകരണം ഘടിപ്പിക്കുന്നതിലൂടെ കപ്പലുകളുടെയും ബോട്ടുകളുടെയും അടയാളം, സ്ഥാനം, വേഗം തുടങ്ങിയ കൃത്യമായ വിവരങ്ങൾ ലഭിക്കും. ഇതുവഴി അവയുടെ തിരിച്ചറിയലിനും സഹായകമാകും. സുരക്ഷിതമായ നാവിഗേഷനും മറ്റ് കപ്പലുകളെയും അധികാരികളെയും ട്രാക്ക് ചെയ്യാനും ഇതുവഴി കഴിയും.
ജനറൽ അതോറിറ്റി ഫോർ കമ്യൂണിക്കേഷൻസ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് മറൈൻ വെസൽ ഓപറേറ്റർമാർക്ക് എ.ഐ.എസ് ഉപകരണങ്ങൾ വാങ്ങാം. സാങ്കേതിക മാനദണ്ഡങ്ങളും ചട്ടങ്ങളും ഈ സ്ഥാപനങ്ങൾ ഉറപ്പാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.