മുഹമ്മദ് അൽ കന്ദരി
കുവൈത്ത് സിറ്റി: കുവൈത്ത് ഫോട്ടോഗ്രാഫർ മുഹമ്മദ് അൽ കന്ദരിക്ക് 2024 ലെ മികച്ച യാത്രാ ഫോട്ടോഗ്രഫി പുരസ്കാരം. ‘വാദി ദർബത്ത്’ എന്ന ഫോട്ടോക്കാണ് പുരസ്കാരമെന്ന് അറബ് യൂനിയൻ ഫോർ ടൂറിസം മീഡിയ (എ.യു.ടി.എം) വ്യക്തമാക്കി.
ഇറാഖിലെ ഹിക്മത്ത് അൽ അയാഷിക്കൊപ്പം കുവൈത്ത് ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഫോട്ടോ ഉൾപ്പെട്ടിരുന്നത്. കുനയിൽ എഡിറ്ററാണ് അൽ കന്ദരി.
മുഹമ്മദ് അൽ കന്ദരി പകർത്തിയ ചിത്രം
ഈ വർഷത്തെ മത്സരത്തിൽ അറബ് ലോകത്തുനിന്ന് 16 പേർ പങ്കെടുത്തതായി എ.യു.ടി.എം വ്യക്തമാക്കി. മികച്ച യാത്രാ റിപ്പോർട്ട്, മികച്ച ട്രാവൽ ഷോർട്ട് വീഡിയോ, മികച്ച യാത്രാ ഫോട്ടോ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ നൽകി. വിവരങ്ങളുടെ കൃത്യത, സ്വാധീനം, അറബ് രാജ്യങ്ങളിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കൽ എന്നിവ കണക്കിലെടുത്താണ് ജഡ്ജിങ് കമ്മിറ്റി മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.