കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി കൂട്ടായ്മയിൽ അയ്യപ്പ ഭക്തിഗാന ആൽബം രൂപം കൊണ്ടു. ബാബുജി ബത്തേരി രചന നിർവഹിച്ച ആൽബം മുസ്തഫ അമ്പാടിയാണ് സംഗീതം നൽകിയിരിക്കുന്നത്. മനോജ് മാവേലിക്കര ഏകോപനം നിർവഹിച്ച 'ശരണവഴി' അയ്യപ്പ ഭക്തിഗാന ആൽബത്തിൽ പാടിയിരിക്കുന്നത് നാട്ടിലെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥാണ്. ഒരു ഭക്തൻ നോമ്പുനോറ്റ് കെട്ട് നിറച്ച് ശബരിമലയിലേക്ക് യാത്രയാകുന്നതിെൻറ ആദ്യാവസാന ദൃശ്യങ്ങളും ഉൾപ്പെടുത്തിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
കുവൈത്തിൽ നാല് പ്രഫഷനൽ നാടകങ്ങളും കേരളത്തിലും കുവൈത്തിലും 200ലേറെ കലാകാരന്മാരെ ഉൾപ്പെടുത്തി 12 സ്റ്റേജുകളിലായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയും നടത്തി പ്രശസ്തനാണ് ബാബുജി ബത്തേരി. നാടക ഗാനങ്ങൾ, ക്രിസ്തീയ ആൽബങ്ങൾ ഉൾപ്പെടെ 40ലേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് ആൽബങ്ങൾ ഉൾപ്പെടെ 80ന് മുകളിൽ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് മുസ്തഫ അമ്പാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.