ബദർ അൽസമ മെഡിക്കൽ സെന്റർ സംഘടിപ്പിച്ച സൗഹൃദസദസ്സ് 

ബദർ അൽസമ മെഡിക്കൽ സെന്റർ സൗഹൃദസദസ്സ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ആറാം വർഷത്തിലേക്കു കടന്നതിന്റെ ഭാഗമായി ബദർ അൽസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റർ, മാധ്യമപ്രവർത്തകർ, സംഘടന പ്രതിനിധികൾ എന്നിവരുമായി സൗഹൃദസദസ്സ് സംഘടിപ്പിച്ചു. ബദർ അൽസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, സി.ഇ.ഒ. ഡോ. ശരത് ചന്ദ്ര എന്നിവർ സദസ്സുമായി ആശയവിനിമയം നടത്തി.

മെഡിക്കൽ സെന്ററിന്റെ പ്രവർത്തനങ്ങളിൽ നൽകിയ പിന്തുണക്ക് ഡയറക്ടർമാർ നന്ദിപറഞ്ഞു. 2017 മാർച്ചിൽ കുവൈത്തിൽ ആരംഭിച്ച ബദർ അൽസമ മെഡിക്കൽ സെന്റർ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം മാനുഷിക പരിഗണനക്കും മുൻ തൂക്കം നൽകുന്നതായി ഡയറക്ടർ ബോർഡ് വ്യക്തമാക്കി. മികച്ച സേവനത്തിന് ഡോക്ടർമാരെയും സ്റ്റാഫിനെയും അഭിനന്ദിച്ചു. കുവൈത്തിൽ പുതിയ രണ്ടു കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്നും കുവൈത്തിലെ എല്ലാ രക്തദാതാക്കൾക്കും ഒരു വർഷത്തേക്ക് സൗജന്യ കൺസൽട്ടേഷൻ നൽകുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.

ബ്രാഞ്ച് മാനേജർ അബ്ദുറസാഖ്, വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, ജീവനക്കാർ എന്നിവരും പങ്കെടുത്തു. യൂറോളജി, ഓർത്തോപീഡിക്‌സ്, ജനറൽ സർജറി, പീഡിയാട്രിക്‌സ്, ഇ.എൻ.ടി, ദന്തചികിത്സ, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി ആൻഡ് കോസ്‌മെറ്റോളജി, ജനറൽ/ഇന്റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, കാൾ സെന്റർ തുടങ്ങി വിപുലമായ സ്പെഷാലിറ്റി മെഡിക്കൽ സേവനങ്ങൾ ബദർ അൽസമ മെഡിക്കൽ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Badr Alsama Medical Center organized a friendly meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.