കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിന അനുസ്മരണം അന്താരാഷ്ട്ര വനിതദിനം എന്നിവയോടനുബന്ധിച്ചും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബി.ഡി.കെ), മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് കുവൈത്തും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ ബ്ലഡ് ബാങ്ക് ജാബ്രിയയിൽ നടന്ന ക്യാമ്പിൽ 45 അംഗങ്ങൾ രക്തം ദാനം ചെയ്തു. ഇവർക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി.
ബി.ഡി.കെ കുവൈത്ത് കൺവീനർ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് കുവൈത്ത് അഡ്മിന്മാരായ അമ്പിളി ശശിധരൻ, അമീറ ഹവാസ് എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർമാരായ ശില്പ മോഹൻ, രൂപ വിജീഷ്, പൂജ ഹണി, മീര വിനോദ്, സിതാര സുജിത്, സഫിയ സിദ്ദിഖ് എന്നിവരും പങ്കെടുത്തു. നിമീഷ് കാവാലം സ്വാഗതവും ജയൻ സദാശിവൻ നന്ദിയും പറഞ്ഞു. നളിനാക്ഷൻ ഒളവറ, ജോബി ബേബി, സോഫി രാജൻ, യമുന രഘുബാൽ, ഉണ്ണികൃഷ്ണൻ, ബി.ഡി.കെ എയ്ഞ്ചൽ വിങ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അടിയന്തര രക്ത ആവശ്യങ്ങള്‍ക്കും ബി.ഡി.കെ കുവൈത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.