നിര തെറ്റിച്ച് പാർക്ക്ചെയ്ത വാഹനം 

വാഹനമോടിക്കുമ്പോൾ മാത്രമല്ല, പാർക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കണം

കുവൈത്ത് സിറ്റി: വാഹനമോടിക്കുമ്പോൾ മാത്രമല്ല, പാർക്ക് ചെയ്യുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ നടപടി ഉണ്ടാകും. അശ്രദ്ധയോടെയുള്ള പാർക്കിങ് പിഴ ഈടാക്കുന്നതിനും ഇടയാക്കും. ഇത്തരം ആളുകൾക്കെതിരെ നടപടി കർശനമാക്കാനാണ് അധികൃതരുടെ നീക്കം. രാജ്യത്ത്‌ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. വാഹന പാർക്കിങ്ങിലെ അപാകതകൾക്കെതിരെ പാർക്കിങ് ഏരിയകളിൽ ട്രാഫിക്ക് പൊലീസ് പരിശോധന ആരംഭിച്ചു. അശ്രദ്ധയോടെയും മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന തരത്തിലും വാഹനം പാർക്ക് ചെയ്‌താൽ പിഴ ഒടുക്കേണ്ടിവരും. പാർക്കിങ് സ്ഥലങ്ങളിൽ ലൈൻ തെറ്റിച്ചോ, സ്ലോട്ടുകൾ വേർതിരിക്കുന്ന ലൈനിനു മുകളിലോ വാഹനം നിർത്തിയിട്ടാലും പിഴ ഈടാക്കും.

കഴിഞ്ഞദിവസം ഈ രീതിയിൽ പാർക്ക്‌ ചെയ്ത വാഹനത്തിൽ ട്രാഫിക് പൊലീസ് എത്തി പിഴ അടക്കാനുള്ള നോട്ടീസ് പതിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു. പാർക്കിങ് സ്ലോട്ടുകൾ വേർതിരിക്കുന്ന ലൈനിനു മുകളിൽ വാഹനം നിർത്തിയതിനാണ് ഉടമയോട് പിഴ അടക്കാൻ നോട്ടീസ് നൽകിയത്. ഗതാഗതരംഗത്തെ നിയമ ലംഘനങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ആഭ്യന്തരമന്ത്രി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് പാർക്കിങ് ഏരിയകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കിയത്.

Tags:    
News Summary - Be careful not only while driving but also when parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.