കുവൈത്ത് സിറ്റി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുവൈത്ത് മലയാളി ഫോറവും കുവൈത്ത് മലയാളി വാട്സ്ആപ് ഗ്രൂപ്പും സംയുക്തമായി മഹ്ബൂലയിൽ കടൽത്തീര ശുചീകരണയജ്ഞം സംഘടിപ്പിച്ചു. റിയാസ് അഹ്‌മദ് ചേലക്കര ഉദ്ഘാടനം ചെയ്‌തു. ഫോറം ഭാരവാഹികളായ അഷ്റഫ് മാറഞ്ചേരി, ഹരി കുമാർ, മോഹൻദാസ്, പ്രദീപ് കരിയേടത്ത്, ജോൺ ദേവസ്യ, എസ്.എം. ആന്റോ, ഷാരോൺ തോമസ് എടാട്ട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സിബി കടമ്മനിട്ട നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.