ബീ​ച്ച്​ പ്ര​വേ​ശ​ന​ത്തി​ന്​ ഫീ​സ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ ഭി​ന്നാ​ഭി​പ്രാ​യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ ഫീ​സ്​ ചു​മ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ ഭി​ന്നാ​ഭി​പ്രാ​യം. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ബീ​ച്ച്​ പ്ര​വേ​ശ​ന​ത്തി​ന്​ ചെ​റി​യ ഫീ​സ്​ ചു​മ​ത്ത​ണ​മെ​ന്നും ഇ​ത്​ തീ​ര​പ​രി​പാ​ല​ന​ത്തി​ന്​ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ്​ നി​ർ​ദേ​ശം വ​ന്ന​ത്. എ​ന്നാ​ൽ, ഒ​രു വി​ഭാ​ഗം കൗ​ൺ​സി​ല​ർ​മാ​ർ ശ​ക്​​ത​മാ​യ എ​തി​ർ​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി. അ​ത്​ ആ​ത്യ​ന്തി​ക​മാ​യി ബീ​ച്ചു​ക​ളു​ടെ നാ​ശ​ത്തി​നാ​ണ്​ ഇ​ട​വെ​ക്കു​ക​യെ​ന്നാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. രാ​ജ്യ​ത്തെ സ്വ​കാ​ര്യ ബീ​ച്ചു​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ ഇ​തി​ന്​ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ണം ന​ൽ​കി ആ​ളു​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ത​യാ​റാ​വി​ല്ല.

അ​തു​കൊ​ണ്ട്​ ത​ന്നെ ആ​ള​ന​ക്ക​വും പ​രി​പാ​ല​ന​വു​മി​ല്ലാ​തെ തീ​രം ന​ശി​ക്കാ​നാ​ണ്​ വ​ഴി​വെ​ക്കു​ക​യെ​ന്ന്​ കൗ​ൺ​സി​ൽ അം​ഗം ഡോ. ​ഹ​സ​ൻ ക​മാ​ൽ പ​റ​ഞ്ഞു. തീ​ര​ത്തു​ള്ള ചി​ല ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ ബീ​ച്ചി​ലേ​ക്കു​ള്ള വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​യി കൗ​ൺ​സി​ലി​ൽ പ​രാ​തി ഉ​യ​ർ​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.