കുവൈത്ത് സിറ്റി: മുൻനിര പണമിടപാട് സ്ഥാപനമായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) പ്രത്യേക ആരോഗ്യ കാമ്പയിൻ ആരംഭിച്ചു. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായുള്ള ആരോഗ്യ കാമ്പയിൻ സെപ്റ്റംബർ 30 വരെ തുടരും.
ബി.ഇ.സിയുടെ രാജ്യത്തെ 60 ശാഖകളിൽ ഏതിൽനിന്നും, ഓൺലൈൻ വഴിയും പണമിടപാട് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ആരോഗ്യ കാമ്പയിൻ ഉപയോഗപ്പെടുത്താം. കാമ്പയിന്റെ ഭാഗമായി ബി.ഇ.സി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക കൂപ്പൺ നൽകും. ഇത് കുവൈത്തിലെ മെട്രോ മെഡിക്കൽ സെന്ററുകളിൽനിന്ന് റിഡീം ചെയ്യുകയും ആരോഗ്യ കാമ്പയിൻ പ്രയോജനങ്ങൾ നേടുകയും ചെയ്യാമെന്ന് ബി.ഇ.സി അധികൃതർ അറിയിച്ചു.
ബി.ഇ.സി ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വർഗീസ്, റീട്ടെയിൽ സെയിൽസ് മേധാവി രാംദാസ് നായർ, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, ബിസിനസ് ഡവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ എന്നിവർ പങ്കെടുത്തു.
കുവൈത്ത് ഇന്റർനാഷനൽ വിമാനത്താവളത്തിലെ മൂന്ന് ശാഖകൾ ഉൾപ്പെടെ കുവൈത്തിലുടനീളം 60 ശാഖകളുള്ള ബി.ഇ.സി രാജ്യത്തെ മുൻനിര പണമിടപാട് സഥാപനങ്ങളിൽ ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.