വി​ട​പ​റ​ഞ്ഞ​ത് കു​വൈ​ത്തി​ന്റെ പ്രി​യ നേ​താ​വ്

കു​വൈ​ത്തി​ന്റെ പ്രി​യ​പ്പെ​ട്ട അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് 86ാം വ​യ​സ്സി​ൽ ദൈ​വ​ത്തി​ലേ​ക്ക് യാ​ത്ര​യാ​യി. പ​രി​ശോ​ധ​ന​ക​ൾ​ക്കും ചി​കി​ത്സ​ക്കും വേ​ണ്ടി അ​മീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് മു​ത​ൽ രാ​ജ്യം അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നും മ​ട​ങ്ങി​വ​ര​വി​നു​മാ​യു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു.

അ​ർ​ധ​സ​ഹോ​ദ​ര​നും മു​ൻ അ​മീ​റു​മാ​യി​രു​ന്ന ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് 2020 സെ​പ്റ്റം​ബ​റി​ലാ​ണ് ശൈ​ഖ് ന​വാ​ഫ് കു​വൈ​ത്തി​ന്റെ 16ാമ​ത്തെ അ​മീ​റാ​യി അ​ധി​കാ​ര​മേ​റ്റ​ത്. 2020 സെ​പ്റ്റം​ബ​ർ 30ന് ​ചേ​ർ​ന്ന പാ​ർ​ല​മെ​ന്റി​ന്റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​മീ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി പാ​ർ​ല​മെ​ന്റി​ന് മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന നാ​ലാ​മ​ത്തെ അ​മീ​റാ​ണ് ശൈ​ഖ് ന​വാ​ഫ്.

ഫൈ​സ​ൽ മ​ഞ്ചേ​രി

ന​ന്നേ ചെ​റു​പ്പ​ത്തി​ൽ ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ന്റെ ത​ല​വ​നാ​യി അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശൈ​ഖ് ന​വാ​ഫ് ശേ​ഷം പ്ര​തി​രോ​ധ മ​ന്ത്രി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി തു​ട​ങ്ങി​യ പ​ല ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളും വ​ഹി​ച്ചു. 1990ൽ ​സ​ദ്ദാം ഹു​സൈ​ൻ കു​വൈ​ത്ത് ആ​ക്ര​മി​ക്കു​മ്പോ​ൾ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്നു. 2006 സെ​പ്റ്റം​ബ​റി​ൽ കി​രീ​ടാ​വ​കാ​ശി​യാ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ടു. 2003 ഒ​ക്ടോ​ബ​റി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 1978ലും 2003​ലും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി ചു​മ​ത​ല​യും വ​ഹി​ച്ചു.

കു​വൈ​ത്തി​ന്റെ മൂ​ന്നാ​മ​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും നാ​ലാ​മ​ത്തെ പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ശൈ​ഖ് സ​അ​ദ് അ​ബ്ദു​ല്ലാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​നു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന ഭ​ര​ണാ​ധി​കാ​രി​യാ​ണ് ശൈ​ഖ് ന​വാ​ഫ്.

പ​ദ​വി​ക​ൾ വ​ഹി​ച്ച ഇ​ട​ങ്ങ​ളി​ലെ​ല്ലാം പു​രോ​ഗ​തി​യു​ടെ​യും നേ​ട്ട​ത്തി​ന്റെ​യും കൈ​യൊ​പ്പ് പ​തി​പ്പി​ക്കാ​ൻ ശൈ​ഖ് ന​വാ​ഫി​ന് ക​ഴി​ഞ്ഞു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദ​ശ​ക​ങ്ങ​ളി​ലെ ആ​ഗോ​ള മാ​റ്റ​ത്തി​നൊ​പ്പം കു​വൈ​ത്തി​നെ​യും ച​ലി​പ്പി​ച്ച​തി​ൽ ശൈ​ഖ് ന​വാ​ഫി​ന്റെ പ​ങ്ക് വ​ലു​താ​ണ്.

ദ​സ്​​മാ​ൻ കൊ​ട്ടാ​ര​ത്തി​ൽ വ​ള​ർ​ന്ന ശൈ​ഖ് ന​വാ​ഫി​ന്റെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം കു​വൈ​ത്തി​ലെ ആ​ദ്യ സ്​​കൂ​ളാ​യ മു​ബാ​റ​കി​യ സ്​​കൂ​ളി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​വൈ​ത്തി​ലെ പ​ല വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ​ഠ​നം തു​ട​ർ​ന്നു. താ​ര​ത​മ്യേ​ന ശാ​ന്ത​മാ​യി​രു​ന്നു ഭ​ര​ണ​കാ​ല​മെ​ങ്കി​ലും നി​ര​വ​ധി ത​വ​ണ പാ​ർ​ല​മെ​ന്റ് പി​രി​ച്ചു​വി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - beloved leader of Kuwait passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.